medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

HUMAN RIGHT COMMISSION IN LALOOR

Justice R.Nadarajan says…
ജസ്റ്റിസ്.ആര്‍.നടരാജന്‍ പറയുന്നു,

കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും ഡിസ്ട്രിക്ട് കളക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് ഞാന്‍ സ്ഥലത്തു പോയി അത് നേരിട്ട് കണ്ടു. അവരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ അവിടത്തെ ഗുരുതരാവസ്ഥ എനിക്ക് നേരിട്ട് ബോദ്ധ്യപ്പെടുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഇടക്കാല ഉത്തരവ് കോര്‍പ്പറേഷന് കൊടുത്തിട്ടുണ്ട്.
(The commission required report from Corporation Secretary and District Collector  about Lāloor. When received the report, I visited Lāloor and understood the hardships of Lāloor on the basis of the visit, the commission has issued a temporary injunction order.)