medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Mayor of Thrissur says about Laloor

I.P.Paul, Hon'ble Mayor of Thrissur says…
തൃശൂര്‍ മേയര്‍ ഐ.പി.പോള്‍ പറയുന്നു,

അടിച്ചമര്‍ത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പോലീസിനെ ഉപയോഗപ്പെടുത്തി ബലപ്ര യോഗം നടത്തി ലാലൂരില് നഗരത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ തല്‍ക്കാലം ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഇന്ന ല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെങ്കില്‍ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നഗരത്തില്‍ മാലിന്യം കുന്നുകൂടുവാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കോര്‍പ്പറേഷന്‍ അധികാരികളും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് നഗരത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന സ്ഥലമാണ് ലാലൂര്.
(We are not interested now to sit on by the force police. But, we not responsible if happened that later. Because, the people and Thrissur Corporation don’t like to increase waste in town. So, Lāloor is a waste dumping yard of the municipality)