medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

K.Venu says that...

K.Venu says that... 
കെ.വേണു പറയുന്നു,

പല ഘട്ടങ്ങളിലായി നിരവധി ജനകീയ മുന്നേറ്റങ്ങള്‍ ലാലൂരില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി ആളുകള്‍ നിരന്തരം ലാലൂരിലെ സമരങ്ങളില്‍ പങ്കെടുക്കുന്നു. ലാലൂരിലെത്തുന്ന മാലിന്യ വണ്ടികള്‍ തടയുന്നു, പിക്കറ്റിങ്ങുകള്‍ തുടങ്ങി പല സമരങ്ങളും നടത്തി. അനവധി കേസ്സുകള്‍ നടന്നു. അങ്ങനെ വലിയൊരു ചരിത്രമുണ്ട് ഈ സമരത്തിന്. ചില സമയങ്ങളില്‍ അത് വളരെയധികം ജനകീയമായി ഉയര്‍ന്ന് വരികയും പരിഹാരങ്ങള്‍ക്ക് നീങ്ങാറുമുണ്ട്. ഈ സമയങ്ങളില്‍ നഗരസഭ അവിടെ കുറച്ച് കാര്യങ്ങള്‍ ചെയ്യും. പിന്നെ അത് നിര്‍ത്തും. അപ്പൊ വീണ്ടും സമരം വരും, വീണ്ടും കുറച്ച് കാര്യങ്ങള്‍ ചെയ്യും. അങ്ങനെ ഇത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു വരുന്നു.
(The Lāloor strike has a long history. Sometimes, when it was raised by the whole people in single voice, the outcome will come out in the form of some solutions. The municipality will come with some projects. These projects would settle only a few then, the strike will be stopped.When the strike is halted, municipality will regress from the implementation of the projects. Again when the issue returns to the surface, the strike is revived. Every time this process goes on…)
(ലാലൂര്‍ പ്രശ്നത്തില്‍ നിരിഹാരം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് വേണുവിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്യുഫിക്ഷനു വേണ്ടി എടുത്ത അഭിമുഖത്തില്‍ നിന്നും)
K.K.Omana Gives Lemon Juice To Venu When He Called Off His Fast