medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Medha Patkar Speaks about waste dumping in Laloor

Medha Patkar says…
മേധാ പട്കര്‍ പറയുന്നു,

വികസിത രാഷ്ട്രങ്ങള്‍ അണുവികിരണ മാലിന്യങ്ങളും വികസ്വര രാജ്യങ്ങള്‍ എന്നു വിളിക്കുന്ന രാജ്യങ്ങളില്‍ തള്ളുന്നതുപോലെ ഞങ്ങളുടെ പിന്നാമ്പുറത്ത് നിങ്ങളുടെ മാലിന്യം നിക്ഷേപിക്കാന്‍ കഴിയില്ല എന്ന് ഗ്രാമീണര്‍ പറയാന്‍ തയ്യാറാകണം. നമ്മള്‍ അവരുടെ മുന്‍പില്‍ ഭിക്ഷ യാചിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ടനിരയിലാണെന്നും; അവര്‍ക്കിഷ്ടമുള്ളത്, വിഷമയമായാലും അല്ലെങ്കിലും, നമ്മുടെ പിച്ചച്ചട്ടിയില്‍ കൊണ്ടുവന്നു തള്ളാം എന്നുള്ള മനോഭാവം മാറ്റണം. അത്തരം സമരങ്ങള്‍ നഗരങ്ങളില്‍ ജീവിക്കുന്നവരെ അവര്‍ എന്തു ഭക്ഷിക്കുന്നു, എന്തു കുടിക്കുന്നു, എന്തുപയോഗിക്കുന്നു, എന്തു സൃഷ്ടിക്കുന്നു എന്നതിനെ പറ്റിയൊക്കെ പുനര്‍ ചിന്തിക്കുന്നതിനു കാരണമാകും എന്നു ഞാന്‍ കരുതുന്നു.
(That hope also lies with the struggles. Becous, if the villagers say no, you can’t dump your waste in your backyard where I am living. Just as the developed countries are dumping the waste including the nuclear waste or the toxic wastes. On to the lands of so called developing countries, as a we are in a quene to before them and they can give in your begging bowl whatever, they want to. Whether poisonous or not so poisonous. So, I think that kind of struggle also will compel the cities to rethink about what they are eating, what they are drinking, what they are using and what they are creating, including the waste.)