medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Sara Joseph says that...

Sara Joseph says...

സാറ ജോസഫ് പറയുന്നു,

എന്‍റെ ഒരു അനുഭവം പറയാം. ഞാന്‍ ലാലൂര്‍ സമരത്തില്‍ ആദ്യം പങ്കെടുക്കുന്ന അവസരത്തില്‍ സമര പന്തലില്‍ ഉണ്ടായിരുന്ന ഒരു അഞ്ചു വയസ്സുകാരന്‍,  ഈ അടുത്ത് ഞാന്‍ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ എല്‍.ഡി.ക്ലര്‍ക്കായിട്ട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ വര്‍ക്ക് ചെയ്യുകയാണ്. ഇപ്പോഴും അയാള്‍ സമരത്തിലാണ്...!

ഈ സമരത്തിന്‍റെ മുന്‍നിരയില്‍ എന്തു കൊണ്ട് ഇത്രയധികം സ്ത്രീകളും കുഞ്ഞുങ്ങളും അണിനിരക്കുന്നു. എവിടേയും മാലിന്യത്തിന്‍റെ തീവ്രമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് അവരാണ്. രോഗമായിട്ടും കുടിവെള്ള പ്രശ്നമായിട്ടും. ശുദ്ധമായ വെള്ളം കുടിക്കാനില്ലെങ്കില്‍ വിഷം കലര്‍ന്ന വെള്ളമാണുള്ളതെങ്കില്‍ വെള്ളം തേടി സ്ത്രീകള്‍ എവിടെയോക്കെയോപ്പോയി അലഞ്ഞ് തിരിഞ്ഞ് ശുദ്ധജലം കൊണ്ടുവരേണ്ട ഗതികേടാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വിഷമാണു ചുറ്റുമെന്നറിഞ്ഞു കൊണ്ടൊരമ്മ കുട്ടിക്കന്നം വെച്ചു വിളമ്പുമ്പോള്‍ അനുഭവിക്കുന്ന മാനസികയാതനകള്‍ٹ വിവാഹ പ്രായം കഴിഞ്ഞിട്ടും  വിവാഹം കഴിക്കാനാവാതെ വിഷമിക്കുന്ന യുവതിയുവാക്കള്‍ٹ ഇതൊരു ശപിക്കപ്പെട്ട ഭൂമിയാണെന്ന പുറംലോകത്തിന്‍റെ കാഴ്ചപ്പാടുകള്‍ٹ ഇങ്ങിനെ നീണ്ടു കിടക്കുകയാണ് ഇവിടത്തെ പ്രശ്നങ്ങള്‍.
(Why these much ladies and kids take part in this strike. Everywhere, they are facing many problems like waste, diseases and drinking water. There is no pure water to drink. If the water is poisonous, the ladies should bring pure water from wherever it is available. Like this, the ladies should deal with children’s diseases also. There is pain in mother’s mind..  she knows that there is poison in the food when she cooks for her child. Their own health problems… The ladies of Lāloor are much worried about the health of their family and the society. Moreover, the main problem is that of the youth that they won’t get a marital alliance. The outside people never would like to get tied with Lāloor by marriage. This is a cursed land… this is a poisoned land…, that is a cursed person.. who is coming here… they are suffering from these kinds of pain and insults.)