medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Sukumar Azhikkod in Laloor

Sukumar Azhikkod says…

സുകുമാര്‍ അഴിക്കോട് പറയുന്നു,

ഇത്ര മനോഹരമായൊരു പേര് മാലിന്യ സമ്പൂര്‍ണ്ണതയുടെ ഒരു പര്യായമാക്കി മാറ്റിയ തൃശൂരിലെ ജനങ്ങളും ഭരണസമിതിയും ഒരിക്കലും ചരിത്രത്തിന്‍റെ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തിലെവിടെയുമുള്ള പ്രശ്നമാണിത്. ഗ്രമങ്ങളിലിതുണ്ട്, പട്ടണങ്ങളിലുണ്ട്, ദല്ലി യിലും കല്‍ക്കറ്റയിലുമുണ്ട്. ലണ്ടനിലും ന്യൂയോര്‍ക്കിലും മോസ്കോവിലും എല്ലാമുണ്ട്. ഇവിടങ്ങളില്‍ തന്നെ ശാസ്ത്രീയമായി ഇത് പരിഹരി ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണത്തിലിരിക്കുന്നവരുടെ കാലഘട്ട ത്തിലിത് പരിഹരിക്കുകയാണെങ്കില്‍ തൃശൂരിന്‍റേയും കേരളത്തി ന്‍റേയും ചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു സ്ഥാനം ഈ ഭരണ സമിതിക്ക് ലഭിക്കുന്നതായിരിക്കും. (The people of Thrissur and the rulers are doing something wrong in history for which there is   no indemnity that they are always trying to degrade the beautiful name of Lāloor, equaling it with impurity. There are many issues same as here everywhere in the world. They are in villages, towns - Delhi, Calcutta and even in London, Newyork and Moscow. But, now a days solutions are available. If any of these Governments find a workable solution for this issue, they will be well placed in the history of Thrissur and Kerala.)