medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

History of Laloor

Laloorinu Parayanullathu narration continue...
"ലാലൂരിനു പറയാനുള്ളത്" തുടരുന്നു...
Fiction Shooting
ആരാണ് ലാലൂരിന്‍റെ നാഭിയില്‍ ആദ്യത്തെ വിഷവിത്ത് പാകിയത്? ഉത്തരം തരേണ്ടണ്ടത് ചരിത്രമാണ്. പതിനെട്ടാം നൂറ്റാണ്ടണ്ടിന്‍റെ അവസാ നത്തോടെ കൊച്ചി രാജാവായ ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരിലേക്ക് താമസിക്കാ നെത്തിയ കാലം. അക്കാലത്തെ തൃശ്ശൂര്‍ പട്ടണത്തിന്‍റെ വ്യാപ്തിയും വികസനവും വടക്കുംനാഥന്‍ ക്ഷേത്രപരി സരങ്ങളിലും ക്ഷേത്രത്തില്‍ നിന്ന് ചെറിയൊരു ചുറ്റള വിലും മാത്രമായി ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇവിടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ അന്ന് കൂട്ടമായി ജീവിച്ചിരുന്നത്. പട്ടണത്തിനോട് ചേര്‍ന്നുള്ള പ്രാന്തപ്രദേ ശങ്ങള്‍ മിക്കവാറും കൊടും വനങ്ങളായിരുന്നു. പലയി ടത്തും തിങ്ങിപ്പാര്‍പ്പില്ലാത്ത അവസ്ഥ.

ആഡ്യഗൃഹങ്ങളില്‍ പാട്ടകക്കൂസ് സമ്പ്രദായം നിലനിന്നി രുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. എണ്ണപ്പാട്ട കളിലായിരുന്നു മലവിസര്‍ജ്ജനം നടത്തിയിരുന്നത്. ജാതിവിവേചനം നിലനിന്നിരുന്ന അക്കാലത്ത് ഏറ്റവും താണ ജാതിയില്‍പ്പെട്ട, തൊട്ടുതീണ്ടണ്ടുവാന്‍ പാടില്ലാത്ത വരെയായിരുന്നു മലമെടുക്കുവാന്‍ നിയോഗിച്ചിരുന്നത്. തോട്ടികള്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍ മരങ്ങള്‍ തിങ്ങി നിന്നിരുന്ന ഘോരവനത്തിനുള്ളിലും വഴിവക്കുകളിലെ ചെറുകാടുകളിലുമൊക്കെയായിരുന്നു മലം നിക്ഷേപിച്ചി രുന്നത്.

അന്തരീക്ഷത്തില്‍ അസഹ്യമായ നാറ്റം തിങ്ങി നിന്നിരുന്ന നാളുകള്‍. ക്ഷേത്രനിവാസികളും പരിസരവാസികളും മൂക്കു പൊത്തേണ്ട സ്ഥിതി. ഈ കാഴ്ചയാണ് തമ്പുരാനെ ഇവിടെ ആദ്യം വരവേറ്റത്.

കല്ലേ പിളര്‍ക്കുന്ന കല്‍പ്പനയെത്തി. നഗരം വൃത്തിയാകട്ടേ ആദ്യം. നഗരം വൃത്തിയാകണമെങ്കില്‍ മലം കൊണ്ടണ്ടു പോയിടുവാന്‍ തമ്പുരാന്‍റെ നോട്ടം പെട്ടെന്ന് ചെന്നെത്താത്ത സ്ഥലം വേണം. വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 3 കിലോ മീറ്ററോളം പടിഞ്ഞാറ് മാറി തെക്കുഭാഗത്തായി കിടക്കുന്ന ഒരു കാടായിരുന്നു കിങ്കരസംഘത്തിന് ബോധിച്ചത്. തീരെ ജനവാസമില്ലാതെ കിടക്കുന്ന വെറുമൊരു കാട്.. അങ്ങനെ, ആ കാട്ടുപ്രദേശത്ത് പുറമേ നിന്നും ആദ്യമായ് മാലിന്യമെത്തി. മനുഷ്യമലമെന്ന മാലിന്യം.

ക്രമേണ, ഇവിടേക്ക് അനഥരുടേയും താഴ്ന്ന ജാതിക്കാരുടേയും ശവങ്ങളുമെത്തിത്തുടങ്ങി. എങ്ങി നെയോ ഈ പ്രദേശത്തിന് ലാലൂരെന്ന പേരും വന്നു. മലം ചുമക്കുന്നവനോ ശവം ചുമക്കുന്നവനോ ആയ ഏതോ ഒരു മനുഷ്യന്‍ പിന്നീടെന്നോ ലാലൂരിന്‍റെ ആദ്യ പുത്രനായി. കുറുക്കന്‍മാരോടും കുറുനരികളോടും മല്ലടിച്ച് അവനും ലാലൂരിനെ തന്‍റെ താവളമാക്കി. അവന്‍റെ പിന്‍തുടര്‍ ച്ചക്കാര്‍ ലാലൂരിനെ തങ്ങളുടെ ഗ്രാമമാക്കി. വന്‍മരങ്ങള്‍ വേരറ്റു തുടങ്ങി. പൊന്തക്കാടുകളും കുറ്റിച്ചെടികളും അപ്രത്യക്ഷമായി. നടപ്പാതകള്‍ സംജാതമായി. ചെറുകൂര കളുയര്‍ന്നു. ലാലൂര്‍ ഒരു ജനവാസ പ്രദേശമായി വളര്‍ന്നു...
(Who first sowed this poisonous seed in Lāloor. The answer has to be given by history. By the end of 18th century, Kochi ruler His Highness Sakthan Thampuran shifted his residency to Thrissur. At the time, the width and development of Thrissur town was only a few kilometers around Vadakumnathan temple. That was the period of using oil tin toilets in aristocratic families. They flushed out their stool to oil tins. The stool was dumped casually in wild areas around Vadakkumnathan temple and along the road side bushes. The days of nauseating smell everywhere…Thampuran was received by this atmosphere here. The strict order came out "let the town be clean first..." If town to be cleaned up; the stool should be taken away to a place not inside the easy attention of the Thampuran. Soldiers found out a place, three kilometers far at south-west side from Vadakumnathan temple. A non residential area, totally a forest. Thus, the first garbage reached here from outside. The impurity of human stool. Gradually, began to reach here the dead bodies of orphans and low caste people also. And, Lāloor was named so, as a coincidence. The man who had brought dead bodies and stool became the first son of Lāloor. He built his shelter in Lāloor resisting the wild animals. His heirs changed Lāloor as their village. Gigantic trees at began to fall down.  Bushes and shrubs vanished. Footpaths were formed. Huts were built everywhere.  Lāloor developed as a populated area)