medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Laloor Leaders say that

T K.Vasu says that...  
ടി.കെ.വാസു, ചെയര്‍മാന്‍, ലാലൂര്‍ സമരസമിതി  പറയുന്നു,

1983 മുതല്‍ ഞങ്ങള്‍ അധികാരികള്‍ക്ക് നിവേദനങ്ങളും മറ്റും സമര്‍പ്പിച്ചിരുന്നു. എങ്കിലും കാര്യമായ ഒരു പരിഹാര മാര്‍ഗ്ഗത്തിലേക്ക് എത്തിയില്ല. അ് അയ്യന്തോള്‍ പഞ്ചായത്തിന്‍റേതായിരുു ഈ പ്രദേശം. ഒരു പഞ്ചായത്തിന്‍റെ ഭാഗമായ സ്ഥലത്ത് മറ്റൊരു പ്രദേശത്തിന്‍റെ മാലിന്യം നിക്ഷേപിക്കുന്നത് നിയമപരമല്ലായിരുന്നു. അതുകൊണ്ടു തെ തൃശ്ശൂര്‍ നഗരത്തില്‍ നിുള്ള മാലിന്യങ്ങള്‍ തടയുവാനോ നിയന്ത്രിക്കുവാനോ ഉള്ള അധികാരം അ് പഞ്ചായത്തിന്‌ ഉണ്ടായിരുന്നു. അന്നത്തെ ഭരണാധികാരികള്‍ മനസ്സ് വെച്ചിരുങ്കെില്‍ ഈ പ്രശ്നം തീരുമായിരുന്നു. പക്ഷേ, അന്നവര്‍ അതിന് തയ്യാറായില്ല. ആ സാഹചര്യത്തിലാണ് വീണ്ടണ്ടും ലാലൂര്‍ക്കാര്‍ സമര രംഗത്തെത്തുത്. 88 ഓക്ടോബര്‍ 2ന്   പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയ നിരാഹാര സമരത്തോടെ ലാലൂരിന്‍റെ രണ്ടാംഘട്ട സമരത്തിന് തുടക്കമായി.
(Though, the petitions were sent to the authorities since 1983. It never had a final solution. Lāloor was a part of Ayyanthol panchayath in 1988. Then, the panchayath could have prohibited the dumping of town waste in Lāloor. But, they didn’t do anything. so, we resiliently revived the strike.) 

Adv.Raghunath Kazhunkil says...  
അഡ്വ.രഘുനാഥ് കഴുങ്കില്‍വൈസ് ചെയര്‍മാന്‍, ലാലൂര്‍ സമരസമിതി  പറയുന്നു,

ഈ കണ്‍വെര്‍ഷന്‍ ബല്‍ട്ട് ഇവിടെ കൊണ്ടുവന്നിട്ട് ആകെ നാല് മാസം മാത്രമാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. അപ്പോഴേക്കും ഇതിന്‍റെ ബ്ലേഡ് പൊട്ടി. പിന്നീട് ഇത് വര്‍ക്ക് ചെയ്തിട്ടില്ല. പതിനഞ്ച് ലക്ഷം ചെലവഴിച്ചിട്ടാണ് ഇത് വാങ്ങിയത്. ഇതൊക്കെ ഉപയോഗശൂന്യമായി സ്ഥലം കളഞ്ഞ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. (This conversion belt was in operation only for four months worked. After that its blade has broken. Fifteen lakhs have been spent on these machines and it was a total waste.)


C.P.Jose says...  
സി.പി.ജോസ്, കണ്‍വീനര്‍, ലാലൂര്‍ സമരസമിതി പറയുന്നു,


ഒരു കാരണവശാലും ലാലൂരില്‍ ഇനി യൊരു മാലിന്യ വണ്ടി വരണമെന്നു ണ്ടെങ്കില്‍ ലാംപ്സെന്ന് പറഞ്ഞ പദ്ധതി കോര്‍പ്പറേഷന്‍ അംഗീകരിച്ച്  നടപ്പിലാ ക്കിയതിനു ശേഷം മാത്രമേ ഒരു തരി  മാലിന്യം ഇവിടെ കടത്തുകയുള്ളുയെന്ന ഉറച്ച പ്രതിജ്ഞയെടുക്കാനാണ് ഞങ്ങളിന്നീ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ ദിവസം ഞങ്ങളൊത്തു കൂടിയിരി ക്കുന്നത്. (We all are here for the same cause on this day of 25th anniversary for fighting against Corporation. We won’t allow even a single load of waste to reach here without the execution of  LAMPS)