medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Lamps

What 'Lamps' has to say…
ലാംസിന് പറയാനുള്ളത്,

ലാംപ്സ് പദ്ധതിയുടെ പ്രധാനമായ അപര്യാപ്തത അതിലൊരു കെമിസ്ട്രിയില്ല. അതിലൊരു സയന്‍സില്ല എന്നുള്ളതാണ് അതിലെ പ്രധാനമായ കാര്യം. ഇപ്പൊ, പൈറോളസീസ് പ്രൊജക്ടാ യാലും ഇത്തനോള്‍ഡ് പ്രൊജക്ടായാലും മാലിന്യത്തില്‍ നിന്നും വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയിലെ നൂറ്റിയമ്പത്തേഴ് മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും ഒക്കെ ഈ രണ്ടായിരത്തിപതിനൊന്ന് രണ്ടായിരത്തിപന്ത്രണ്ട് കാലയളവില്‍ നടപ്പിലാക്കാന്‍ പോകുമ്പോഴും നമ്മള്‍ പഴയകാല കാലാഹരണപ്പെട്ട പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ഒരു ആധുനിക സമൂഹത്തിന് യോജിച്ചതല്ല.
(LAMPS has no science and that is the main drawback. When 157 municipalities and corporations of India are going to begin the payarolasis and ethnologies  projects and electricity projects from wastes, we still continue the old projects here.)
സി.എസ്.ശ്രീനിവാസന്‍ (ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, തൃശൂര്‍ കോര്‍റേഷന്‍)
C.S.Sreenivasan, (Chairman, Health Standing Committee, Thissur Corparation)

--------------------------------------------------------------------------------


ലാംപ്സ് എന്താണോ വിഭാവനം ചെയ്തത് അത് രണ്ട് കാര്യങ്ങളും ഇപ്പം അപരിഷ്കൃതമായ രീതികളിലാണെങ്കില്‍ പോലും നടന്നു കഴിഞ്ഞു. ലാംസ് വഴി ഞങ്ങള്‍ പറഞ്ഞു; മൂന്നു വര്‍ഷക്കാലം കൊണ്ട് ലാലൂരിലേക്കുള്ള മാലിന്യത്തിന്‍റെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. ഇപ്പൊ നിങ്ങള്‍ക്ക് കാണാവുന്നതു പോലെ മൂന്ന് മാസം കൊണ്ട് മൂന്നിലൊന്നല്ല, ഒറ്റ ലോഡ് മാലിന്യവും ലാലൂരില്‍ വരുന്നില്ല. അത് ലാംപ്സിന്‍റെ ഇംപാക്ടാണ്.

രണ്ടാമത്, ഞങ്ങള്‍ പറഞ്ഞു; അമ്പത്തഞ്ച് ഡിവിഷനില്‍ ഓരോ ഓരോ കേന്ദ്രങ്ങള്‍ മതിയെന്നാണ് പറഞ്ഞത്. ഇപ്പൊ പുതിയ മേയറും കൗസിലും അധികാരമേറ്റ് പദ്ധതി അട്ടിമറിച്ചതിനു ശേഷം സംഭവിക്കുന്നതെന്താ, നഗരത്തിന്‍റെ എല്ലാ പ്രാന്ത പ്രദേശങ്ങളിലും ഇത് കുന്നുകൂട്ടിയിട്ട് കത്തിക്ക്യാ.

അതില്‍ ആള്‍ക്കാര്‍ക്ക് വിരോധമുണ്ട്, എതിര്‍പ്പുണ്ടെങ്കിലും അത് തന്ന്യാ നടക്കുന്നത്. ലാംപ്സിലങ്ങനെയല്ല ഉദ്ദേശിച്ചിരുന്നത്. ലാംപ്സിലിത്തരം പാതയോര കേന്ദ്രങ്ങള്‍ ശാസ്ത്രീയമായി സജ്ജീകരിച്ച് അവിടെയെല്ലാം തരംതിരിവ് നടത്തി ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ഒഴിവാക്കി സിവിലയ്സ്ഡ് സമൂഹം എങ്ങിനെയാണോ ചെയ്യേണ്ടത് അതുപോലെയാക്കാനാണ്.

(What LAMPS is aiming, it is now implemented  here even though cultureless. When LAMPS is implemented we have stated that the quantity of waste to Lāloor will be reduced as one part in three loads.

Now you can see,  not even a single load reach Lāloor. this is an impact of LAMPS. Second, we said that for fifty five divisions we have only one center for waste disposal. Now, what is happening in the town by the dropping of LAMPS after the accession of new mayor and council…? The waste is burnt in every single corner of the town. Though people have objections to it, it is still continued. But LAMPS envisioned to solve all problems of people and nature as in a civilized society.)

ഡോ.പത്തിയൂര്‍ ഗോപിനാഥ് (കോഓഡിനേറ്റര്‍, ലാംപ്സ്)
Dr.Pathiyoor Gopinath (Coordinator, Lamps)