medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

C.R.Neelakandan Speaks About Laloor

C.R.Neelakandan says…
സി.ആര്‍.നീലകണ്ഠന്‍ പറയുന്നു,

ലാലൂര്‍ സമരം ഒരു പക്ഷേ, കേരളത്തിലെ മാലിന്യ സമരത്തില്‍ ഏറ്റവും മാതൃത്വപരമായ ഒരു പങ്ക് വഹിക്കുന്ന ഒരു സമരമാണ്. ഒരു പക്ഷേ, കേരളത്തില്‍ ആദ്യമായി കേന്ദ്രീകൃതമായ മാലിന്യ സംസ്ക്കരണ സംവിധാനം പരാജയമാണെന്നു കാണിച്ച ഒരു സമരമാണ്. ഒരു നഗരത്തിലെ മാലിന്യം ഒരു ഗ്രാമത്തിങ്ക കൊണ്ടിടുകയെന്നത് കേരളം പോലെയൊരു സ്ഥലത്ത് അസാദ്ധ്യമാണ്.

കേന്ദ്രീകൃത മാലിന്യ സംവിധാനം കേരളത്തില്‍ പരാജയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, കേരളത്തിലെ ജീവിത രീതി, ആവാസ വ്യവസ്ഥ, കേരളത്തിലെ മഴ, കേരളത്തിലെ ജലസ്രോതസ്സുകളുടെ വ്യാപനം, മനുഷ്യരുടെ ജീവിത രീതി അങ്ങിനെ പലതുമുണ്ട്. നമ്മുടെ ഭവന നിര്‍മ്മാണ രീതിയടക്കം ഇതിലുണ്ട്.

അതുകൊണ്ടു തന്നെ കേരളത്തില്‍ വികേന്ദ്രീകൃതം അല്ലാതെയുള്ള മാലിന്യ സംസ്ക്കരണം സാദ്ധ്യമേയല്ല. ഇത് എല്ലായിടത്തും തെളിയിക്കപ്പെട്ട് കഴിഞ്ഞ കാര്യമാണ്. പക്ഷേ, ഗവണ്‍മെന്‍റുകള്‍ക്ക്, ഭരണകൂടങ്ങള്‍ക്ക് ഇതിന്‍റെയൊരു സാദ്ധ്യതയില്ല.
കേരളത്തിലെ മാലിന്യത്തിന്‍റെ ഏത് പ്രശ്നവും പരിഹരിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് റഡ്യൂസ്, റിയൂസ് ആന്‍റ് റീസൈക്കിള്‍ എന്നതാണ്. ഇവിടെ റഡ്യൂസ് എന്നതിനെക്കുറിച്ച് ഒരാള്‍ ചര്‍ച്ച പോലും ചെയ്യുന്നില്ല; നമ്മുടെ മാലിന്യ സംസ്ക്കരണത്തിനായിട്ട്. ഒരു ഗവണ്‍മെന്‍റ് ഏജന്‍സി പോലും റഡ്യൂസ് ചെയ്യാം മാലിന്യം എന്ന് പറയുന്നില്ല. മാത്രമല്ല, മാലിന്യം സമ്പത്താണെന്ന രുപത്തിലുള്ള തെറ്റായ പ്രചരണം നടത്തുന്നു.

ഒന്ന്, റഡ്യൂസ് ചെയ്യാതെ മാലിന്യം പരിഹരിക്കാന്‍ പറ്റില്ല. രണ്ട്, മാലിന്യങ്ങള്‍ മിക്സ് ചെയ്യുന്നുണ്ട്. മിക്സ് ചെയ്ത മാലിന്യങ്ങള്‍ ഒരിക്കലും ബയോഡീഗ്രൈഡബിളാക്കാന്‍ പറ്റില്ല. ഡീഗ്രൈഡബിളും ഡീഗ്രൈഡബിളല്ലാത്തതും ഒന്നിച്ചു ചേര്‍ന്നു കഴിഞ്ഞാല്‍ അതോടു കൂടി ആ മാലിന്യ സംസ്ക്കരണം പരാജയപ്പെടാണ്.

(The Lāloor strike is first of its kind in kerala which has shown that centralized waste disposal is a failure. It is impossible in kerala to dump a town’s waste in a village. There are many reasons to fail centralized waste disposal system in kerala. the life style, the atmosphere, the rain, vastness of water sources and house construction style are also included in it. So, the waste disposal is impossible without decentralization in kerala and this has been proved everywhere.

But, the government of kerala doesn’t care about it. Reduce, reuse and recycle are the first things to consider in waste disposal of Kerala. But, there is not even a discussion in a government agency to reduce waste and the wrong information is passing that the waste is wealth.

First thing, can’t solve the waste problem without reducing. second, can’t be bio degraded when wastes are mixed. When the degradable and non degradable wastes are mixed up, the waste disposal will be a failure.)